വെളിയന്നൂർ : അറയ്ക്കൽ എ.ആർ രാമചന്ദ്രൻനായർ (81) നിര്യാതനായി. അരീക്കര എസ്.എൻ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, വന്ദേമാതരം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, വന്ദേമാതരം വി.എച്ച്.എസ്.എസ് മാനേജർ, വന്ദേമാതരം സ്കൂൾ അദ്ധ്യാപകൻ, വെളിയന്നൂർ സഹകരണബാങ്ക് ബോർഡ് മെമ്പർ, വെളിയന്നൂർ സദൈക്യം വായനശാല പ്രസിഡന്റ് , സെക്രട്ടറി, ട്രഷറർ, മോനിപ്പള്ളി മാർക്കറ്റിംഗ് സൊസൈറ്റി ബോർഡ് മെമ്പർ, ഉഴവൂർ അദ്ധ്യാപക സഹകരണസംഘം ബോർഡ് മെമ്പർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഇന്ദിരക്കുട്ടി അമ്മ എളംകുളം മലാങ്കൽ കുടുംബാംഗം. മക്കൾ : ഉണ്ണിക്കൃഷ്ണൻ, ബിന്ദു. മരുമക്കൾ : അനിത, സഞ്ചു. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.