അടിമാലി: പ്രണയംനടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് കുത്തുകല്ലുങ്കൽ വിമലാണ് (20) വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായത്. വെള്ളത്തൂവലിൽ നിന്നാണ് 17 കാരിയെ പ്രതി തട്ടിക്കൊണ്ടു പോയത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പ്രതിക്കൊപ്പം ആലപ്പുഴ അരൂരിൽ നിന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.