വൈക്കം:വൈക്കം കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത യാത്ര പദ്ധതിയുടെ ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം സത്യാഗ്രഹ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. പാഠം ഒന്ന് പാടത്തേക്ക് എന്ന സർക്കാർ പദ്ധതിയിൽ പങ്കെടുത്ത മുഴുവൻ സ്‌കൂളുകളിലെ കുട്ടികളെയും അധികൃതരേയും ചടങ്ങിൽ മെമെന്റോ നൽകി അനുമോദിച്ചു. പച്ചക്കറി വികസന പദ്ധതിയിലെ വിത്തു വിതരണവും എസ് എച്ച്എം പദ്ധതിയിലെ കുരുമുളക് തൈകളുടെ വിതരണവും വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ നിർവ്വഹിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച ബാങ്ക് പ്രതിനിധികളുടെ വിശദീകരണവും ഇതോടനുബന്ധിച്ച് നടന്നു. നഗരസഭ കൗൺസിലർമാരായ രോഹിണിക്കുട്ടി അയ്യപ്പൻ, ആർ.സന്തോഷ്,ബിജു കണ്ണേഴൻ, ബിജിനിപ്രകാശൻ, പ്രതിപക്ഷ നേതാവ് എം.ടി.അനിൽകുമാർ, ഷിബി സന്തോഷ്, വൈബയോ ജൈവകർഷക സൊസൈറ്റി ഭാരവാഹി വേണുഗോപാൽ, കാർഷിക വികസന സമിതി ഭാരവാഹികളായ കെ.പവിത്രൻ, ബി.ഗോപാലകൃഷ്ണൻ, എൻ.എം.വാസുദേവൻ, എൻ.മോഹനൻ, വൈക്കം കൃഷിഭവൻ ഫീൽഡ് ഓഫീസർ എൻ.അനിൽകുമാർ, വൈക്കം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് മെയ്‌സൺ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.