തലയോലപ്പറമ്പ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35ാമത് രക്തസാക്ഷിത്വ ദിനം വിവിധ കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ സർവ മത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ.ദിനേശൻ, എം.കെ. ഷിബു, എസ്. ജയപ്രകാശ്, കെ.കെ. ഷാജി, എം. ശശി, പി.സി തങ്കരാജ്,കെ.ഡി ദേവരാജൻ ,പി.വി.സുരേന്ദ്രൻ,ഗായത്രി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

 തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് വി. ടി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. എം. ജെ ജോർജ്ജ്, കെ. ഡി ദേവരാജൻ, കെ. കെ രാജു, നൗഷാദ്, , രാജു തറപ്പേൽ, കെ.ഇ ജമാൽ,ബേബി മുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി അംഗം മോഹൻ.ഡി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു. ബി.അനിൽകുമാർ, പി.ഡി ജോർജ്ജ്, കെ.കെ കുട്ടപ്പൻ, കെ.എസ് സജീവ്, മായ ഷിബു, വി.മണിയപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

 മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു.