ചങ്ങനാശേരി: പ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറി 11ന് ആറാട്ടോടുകൂടി സമാപിക്കും. ഡിസംബർ 11ന് പുലർച്ചെ 5ന് പ്രസിദ്ധമായ ദീപ. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രണ്ടിന് വൈകിട്ട് 8നും 8.30നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിൽ തൃക്കൊടിയേറും. 8.30ന് നാമഘോഷലഹരി. മൂന്നിന് 6.45ന് മൃദംഗലയവിന്യാസം. 7.20ന് സംഗീതസദസ്. നാലിന് 7ന് നൃത്തനൃത്യങ്ങൾ. അഞ്ചിന് വൈകിട്ട് 7ന് മേജർസെറ്റ് കഥകളി. ആറിന് വൈകിട്ട് 7ന് ഭക്തിഗാനമേള. ഏഴിന് 9.30ന് വയലിൻ കച്ചേരി. എട്ടിന് വൈകിട്ട് 3.30ന് ചാക്യാർകൂത്ത്. രാത്രി 10ന് നൃത്താജ്ഞലി. പത്തിന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ. 4.30ന് ശരകൂടം എഴുന്നള്ളിപ്പ്, പാർപ്പിടകം ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. 11ന് ഗാനമേള. പതിനൊന്നിന് പുലർച്ചെ 5ന് ദീപ, 11ന് രാവിലെ 10ന് ആറാട്ട്.