വൈക്കം: വടക്കേമുറി 1880ാം നമ്പർ വി.കെ.വി.എം. എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. കരയോഗംപ്രസിഡന്റ് കെ.പി.രവികുമാർ പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾ പ്രതിജ്ഞ എടുത്തു. കരയോഗം ഭാരവാഹികളായ എസ്. രാജഗോപാൽ , മധു എം.എസ്, ശ്രീഹർഷൻ എന്നിവർ നേതൃത്വം നൽകി.