ചങ്ങനാശേരി : സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സി.പി.ഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തിൽ മൗനജാഥ നടത്തി. തുടർന്നു നടന്ന അനുശോചന യോഗത്തിൽ അഡ്വ. ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻ പിള്ള, ഷാജി ജോർജ്, കെ. ലക്ഷ്മണൻ, അഡ്വ. ജി. രാധാകൃഷ്ണൻ, സുകുമാരൻ നെല്ലിശ്ശേരി, കെ. സുദർശനൻ, ബാബു ശിവരാമൻ, ആർ. മോഹൻ, എം നാരായണൻ നായർ എന്നിവർ പങ്കെടുത്തു.