പേരൂർ :എസ്.എൻ.ഡി.പി യോഗം 1251-ാം നമ്പർ പേരൂർ ശാഖയിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ടി വ്രത മഹോത്സവം നാളെ നടക്കും. രാവിലെ 5,30ന് നിർമ്മാല്യ ദർശനം, 5.50ന് ഗണപതി ഹോമം, 9ന് കലശപൂജ, 10.30 ന് കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന. സാധാരണ പൂജകൾക്ക് പുറമേ ബ്രഹ്മകലശം, അഷ്ടാഭിഷേകം, കലശം തുടങ്ങിയ വിശേഷാൽ പൂജകളുമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വി കെ മുരളീധരൻ, സെക്രട്ടറി വിനോദ് വി.എസ്. എന്നിവർ അറിയിച്ചു.