കോട്ടയം:കേരള കോൺഗ്രസ് പാർട്ടി ലീഡറായിരുന്ന ടി.എം ജേക്കബ് അനുസ്‌മരണ സമ്മേളനം നാളെ രാവിലെ പത്തിന് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിക്കും. പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ആമുഖ പ്രസംഗം നടത്തും. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയും നടക്കും.