കോട്ടയം: മണിപ്പുഴ തോട് പൂർണമായും നവീകരിക്കുന്നതിന്റെ ഭാഗമായുള്ള മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പ് മണിപ്പുഴ തോട് ആഴം കൂട്ടി നവീകരിക്കുന്ന പദ്ധതി കോ ഓർഡിനേറ്റർ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം ഷീജാ അനിൽ അദ്ധ്യക്ഷത വഹിച്ചു. സനൽ തമ്പി, ചെറുകിട ജലസേചന വകുപ്പ് എക്‌സി.എഞ്ചിനീയർ കെ.കെ അൻസാർ, അസി.എക്‌സി.എഞ്ചിനീയർ ബിനു ജോസ്, അസി.എഞ്ചിനിയർ ലാൽജി വി.സി, ഓവർസിയർ രാജേഷ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ്, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, സി.പി.എം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ലോക്കൽ സെക്രട്ടറി എസ്.ഡി രാജേഷ്, കൊല്ലാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി ചാക്കോ, കോട്ടയം അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് ഭരണ സമിതിയംഗം ബി.ശശികുമാർ, പടിയറക്കടവ് ഉല്ലാസ തീരം സെക്രട്ടറി വി.എസ് തോമസ്, ജോർജ് തറപ്പേൽ, അനിയൻ കുഞ്ഞ് പാലമൂട്ടിൽ, രാജു, പി.എൻ പ്രദീപ് കെ.എസ്.ഇ.ബി, രാജു പി.ആർ എന്നിവർ പങ്കെടുത്തു.