കോട്ടയം : വാളയാർ പെൺകുട്ടികൾക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ്, ജില്ലാ സെക്രട്ടറി ബോബിൻ വി.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ്, പി.വി. അജയൻ , സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. പുഷ്പ, പി.എച്ച് , ഷീജാ ബീവി , സംസ്ഥാന വനിതാ ഫോറം ജോ. കൺവീനർമാരായ ടി.പി. ഗംഗാദേവി , സൗമ്യ എസ്.പി, ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി, ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.