വൈക്കം: വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയനിലും കരയോഗങ്ങളിലും പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് സമുദായാചാര്യന്റെ ഛായാചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി പ്രതിജ്ഞയെടുത്തു. യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് എസ്. മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രൻ, എം.എസ്.എസ്.എസ്. പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓർഡിനേറ്റർ പി. എൻ. രാധാകൃഷ്ണൻ, എസ്. മുരുകേശ്, യൂണിയൻ ഭാരവാഹികൾ, പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, ടൗൺ കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 97 കരയോഗങ്ങളിൽ ആചാര്യന്റെ ചിത്രം വച്ച് ദീപം തെളിച്ച് അതത് കരയോഗം പ്രസിഡന്റുമാർ പതാക ഉയർത്തുകയും, പ്രതിജ്ഞ പുതുക്കുകയും ചെയ്തു.

---

എൻ. എസ്. എസ്. പതാകദിനാചരണത്തിന്റെ ഭാഗമായി യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ പതാക ഉയർത്തുന്നു