പൊൻകുന്നം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി ഭക്തർക്ക് അനുകൂലമാകണമെന്ന പ്രാർത്ഥനയുമായി ജഡ്ജിയമ്മാവൻ കോവിലിൽ മുൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. രാത്രി എട്ടരയ്ക്ക് നട തുറന്ന് പൂജകൾക്കും വഴിപാടുകൾക്കും ശേഷം സപ്താഹയജ്ഞവേദിയിലെ പ്രസാദം കഴിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്. ചെറുവള്ളിയിലെ ഭക്തരും പത്തനംതിട്ട ജില്ലാ ഉപഭോക്തൃകോടതി മുൻ പ്രസിഡന്റ് അഡ്വ.പി.സതീശ്ചന്ദ്രൻ നായരും പ്രാർത്ഥനയിൽ പങ്കെടുത്തു. പ്രയാറിന്റെ വകയായി അടവഴിപാട് നടത്തി.