വൈക്കം: വൈക്കത്തഷ്ടമി ദിവസത്തെ പ്രാദേശിക അവധി സഹകരണ ബാങ്കുകൾക്കും ബാധകമാക്കണം എന്നാവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി -എ.ഐ.ടി.യു.സി) വൈക്കം താലൂക്ക് കമ്മറ്റി കോട്ടയം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എല്ലാ വർഷവും അഷ്ടമി ദിവസം വൈക്കം താലൂക്കിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് ഈ അവധി ബാധകമാകാറുമില്ല. ഈ സാഹചര്യത്തിലാണ് ഈ വർഷം മുതൽ വൈക്കത്തഷ്ടമിയുടെ പ്രാദേശിക അവധി സഹകരണ ബാങ്കുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയതെന്ന് നേതാക്കൾ പറഞ്ഞു.ജില്ലാ സെക്രട്ടറി ആർ ബിജു, താലൂക്ക് സെക്രട്ടറി മനു സിദ്ധാർത്ഥൻ, പ്രസിഡന്റ് കെ എൻ രേണുക എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.