കോരുത്തോട് : ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ 51മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപയോഗവും പൂർണമായി നിരോധിച്ച് പഞ്ചായത്ത് കമ്മിറ്റി ഉത്തരവായി. നിരോധനം പൂർണമായി നടപ്പിലാക്കാൻ ആരോഗ്യവകുപ്പിന്
നിർദ്ദേശം നൽകിയതായി പ്രസിഡന്റ് കെ.ബി രാജൻ അറിയിച്ചു. നിരോധനം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുന്നതും നിയമപരമായ പിഴ ഈടാക്കുന്നതുമാണ്.