കണ്ണൂർ: പ്രമുഖ ഫാഷൻ ഡിസൈനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടായ ജി.ഐ.ടി.ഡി, കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ 'ഓൾ കേരള ഡിസൈനർ ഫെസ്‌റ്റ് - 2019" സംഘടിപ്പിച്ചു. മേയർ സുമ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. സീരിയൽ താരം റബേക്ക സന്തോഷ് മുഖ്യാഥിതിയായി. എല്ലാ ജില്ലകളിൽ നിന്നുമായി രണ്ടായിരത്തോളം ഡിസൈനർമാരും 150 മോഡലുകളും ചേർന്ന് വിവിധ ഫാഷനുകളിലെ വസ്‌ത്രങ്ങൾ അവതരിപ്പിച്ചു.
കോർപ്പറേഷൻ ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഇന്ദിര പ്രേമാനന്ദൻ, ജി.ഐ.ടി.ഡി മാനേജിംഗ് ഡയറക്‌ടർ ശ്രീകുമാർ, സ്‌റ്റേറ്ര് കോ-ഓർഡിനേറ്റർ ഷെർളി ധനേഷ്, ദിൻല സുരേന്ദ്രൻ, മാനേജർമാരായ പി.കെ. ജയേഷ്, കെ. ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.