തനിക്ക് പ്രത്യേകിച്ച് ഒരു രാഷ്‌ട്രീയമില്ലെങ്കിലും രാഷ്‌ട്രീയകാര്യങ്ങളിൽ തന്റെ ആചാര്യൻ പിണറായി വിജയനാണെന്ന് വ്യവസായി ഗോകുലം ഗോപാലൻ. ബ്രണ്ണൻ കോളേജിൽ തന്റെ സീനിയറായി പഠിച്ചയാളാണ് പിണറായി. ഇന്നത്തെ കാലത്ത് കുറച്ച് മൂകതയുണ്ടെങ്കിലും അന്ന് എല്ലാവരോടും നല്ല ഫ്രണ്ട്‌ലിയായിരുന്നു പിണറായി വിജയനെന്ന് ഗോകുലൻ ഗോപാലൻ വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് മുഖ്യമന്ത്രിയുമായുള്ള സൗഹൃദത്തെ കുറിച്ച് അദ്ദേഹം മനസു തുറന്നത്.
ഗോകുലം ഗോപാലന്റെ വാക്കുകൾ-
ബ്രണ്ണൻ കോളേജിൽ എന്റെ സീനിയറായിരുന്നു പിണറായി വിജയൻ. അന്നേ പരിചയമുണ്ട്. ഞങ്ങടെ ഹോസ്‌റ്റലിലൊക്കെ അദ്ദേഹം വരാറുണ്ടായിരുന്നു. അന്നേ നല്ല പാർട്ടി പ്രവർത്തകൻ തന്നെയായിരുന്നു. ഇന്നത്തെ കാലത്ത് കുറച്ച് മൂകതയുണ്ടെങ്കിലും അന്ന് എല്ലാവരോടും നല്ല ഫ്രണ്ട്‌ലിയായിരുന്നു. അന്നേ എനിക്ക് ഇംപ്രഷനുണ്ട് പുള്ളിക്കാരനോട്. പിണറായി ഒരു നേതാവാകുമെന്ന് അന്നേ എന്റെ മനസിൽ തോന്നിയിരുന്നു. ഞാൻ അദ്ദേഹത്തോട് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ആത്മീയമായിട്ട് എന്റെ ആചാര്യൻ ചെങ്കോട്ടുകോണം സ്വാമിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ എന്റെ ആചാര്യൻ നിങ്ങളാണെന്ന്. പാർട്ടി വളർത്താനുള്ള അദ്ദേഹത്തിന്റെ ആ വേയുണ്ടല്ലോ? നിസ്വാർത്ഥനാണ് അദ്ദേഹം. വ്യക്തിപരമായിട്ട് അദ്ദേഹം ഒന്നും ആഗ്രഹിക്കുന്നയാളല്ല. പാർട്ടിയ്‌ക്ക് വേണ്ടി അയാൾ എന്തും ചെയ്യും. അന്നേ അങ്ങനായിരുന്നു. ഇന്നും പാർട്ടി പാർട്ടി എന്നുമാത്രമേ അദ്ദേഹത്തിനുള്ളൂ.
അഭിമുഖത്തിന്റെ പൂർണരൂപം-