sister

ന്യൂയോർക്ക്: തെരേസ മെ‌ർക്കർ എന്ന യുവതി ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. സാഹസികമായി എടുത്ത സഹോദരിയുടെ പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്കിലാണ് സംഭവം.

ശരീരമാസകലം ചുള്ളിക്കമ്പുകൾ കൊണ്ട് പൊതിഞ്ഞ് ഒറ്റനോട്ടത്തിൽ കുറ്റിക്കാടാണ് എന്ന രീതിയിൽ മേക്ക് ഓവർ നടത്തിയാണ് യുവതി ചിത്രങ്ങൾ എടുത്തത്. സഹോദരിക്ക് കാമുകൻ വിവാഹ വാഗ്ദാനം നൽകുന്നത് സ്വാഭാവികതയോടെ കിട്ടാൻ വേണ്ടിയായിരുന്നു തെരേസ ഇങ്ങനെ ചെയ്തത്. നേരത്തെ പറഞ്ഞിട്ടാണ് ചിത്രങ്ങൾ എടുത്തിരുന്നതെങ്കിൽ ചിത്രത്തിന് സ്വാഭാവികത ഉണ്ടാകില്ലെന്ന തോന്നലാണ് ഈ സാഹസത്തിന് കാരണമെന്ന് യുവതി പറയുന്നു.

Sister got engaged this weekend and I dressed as a bush in the wilderness to watch/capture the moment. We are 1 yr apart.. why are our lives so different rofl pic.twitter.com/cE14RBZ9CL

— therese merkel (@theresemerkel) September 23, 2019