സാധാരണയായി നമ്മൾ വ്യാകുലത എന്ന് പറയുമ്പോൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തിന്റെയെങ്കിലും പരിണിതഫലം എന്തായിരിക്കുമെന്ന ഉത്കണ്ഠയാണ്. എന്തിന്റെയെങ്കിലും പരിണിതഫലം ഒരിക്കലും നിങ്ങളുടെ ആഗ്രഹങ്ങളനുസരിച്ച് ആയിരിക്കുകയില്ല. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളനുസരിച്ചായിരിക്കും. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതിന്റെ ഫലത്തിനായി എത്രത്തോളം തയ്യാറല്ലയോ, അത്രത്തോളം നിങ്ങളിൽ വ്യാകുലതയുണ്ടാവും.
നിങ്ങൾക്ക് മോട്ടോർ സൈക്കിൾ ഓടിക്കാനറിയില്ല എന്നിരിക്കട്ടെ, നിങ്ങളതിൽ ഇരിക്കുകയും പോവുകയും ചെയ്യുന്ന ഓരോ നിമിഷവും വ്യാകുലത നിറഞ്ഞതായിരിക്കും. എന്നാൽ അതിനെ കൈകാര്യം ചെയ്യാനറിയാമെങ്കിൽ, സ്വപ്നം പോലെയാണ്. വ്യാകുലതയെന്നത് മോട്ടോർ സൈക്കിളല്ല, അതിനെ കൈകാര്യം ചെയ്യാനറിയാതിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് വ്യാകുലതയെ കൈകാര്യം ചെയ്യേണ്ടതില്ല. വ്യാകുലത വാസ്തവമല്ല, ചില പരിമിതികളുടെ സ്വാഭാവിക ഫലമാണ്.
നിങ്ങൾക്ക് എന്തിലേക്കെങ്കിലും പോകണമെങ്കിൽ, യോഗ്യതയിലേക്കാണ് പരിശ്രമിക്കേണ്ടത്, പരിണിതഫലത്തിലേക്കല്ല. നിങ്ങൾ ആഗ്രഹിച്ചത് കൊണ്ട് മാത്രം വിജയം കൈവരിക്കാനാവില്ല. അത് നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾ തയ്യാറാവുമ്പോഴാണ്.
ഈ ഗ്രഹത്തിലെ വിജയത്തിനാവശ്യമായ രണ്ട് അടിസ്ഥാനപരമായ ചേരുവകൾ, നിങ്ങളുടെ ഭൗതിക ശരീരത്തെയും മനസിനെയും എല്ലാ സാദ്ധ്യതകൾക്കുമായി പൂർണമായും ഉപയോഗിക്കാൻ കഴിയണം എന്നതാണ്. അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ, നിങ്ങളാൽ തന്നെ സന്തുഷ്ടനായിരിക്കണം. അതിനർത്ഥം നിങ്ങളുടെ ജീവിതത്തിന് സ്വയം ഒരു ' തകരാർ "ആവരുത്. നിങ്ങൾക്ക് ഒരു തകരാർ അല്ലെങ്കിൽ ബാഹ്യമായ സാഹചര്യങ്ങളെ സ്വതന്ത്രമായി നേരിടാം.
നിങ്ങൾ സ്വയം ഒരു പ്രശ്നമാണെങ്കിൽ, എല്ലാം കടങ്കഥയായിരിക്കും. ഈയൊരൊറ്റ കാരണത്താലാണ് ആയിരമായിരം വർഷങ്ങൾക്ക് ശേഷവും ഈ ഗ്രഹത്തിലുള്ള മനുഷ്യത്വം താറുമാറായിരിക്കുന്നത്, കാരണം വ്യക്തിപരമായി ഓരോരുത്തരും സ്വയം വലിയ കടങ്കഥകളാണ്. അവരെന്ത് കൈകാര്യം ചെയ്താലും, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, ഒന്നും ലഘൂകരിക്കുന്നില്ല. ഒരു പ്രശ്നം പരിഹരിച്ചാൽ, അതിനോടൊപ്പം നൂറ് വഷളായ രീതികളെ ചേർക്കുന്നു. അന്താരാഷ്ട്ര തലത്തിലായാലും സ്വന്തം നാട്ടിലായാലും കുടുംബത്തിനകത്തായാലും, അവരവരുടെ ഉള്ളിലായാലും നിങ്ങൾ സ്വയമൊരു കുഴപ്പമാണെങ്കിൽ, എന്തിനെ തൊട്ടാലും അതൊരു വലിയ കുഴപ്പമാവുകയേ ഉള്ളൂ.
ആദ്യമായും അത്യാവശ്യമായും, നിങ്ങൾ ശാന്തമായി ക്രമപ്പെട്ടിരിക്കണം. അങ്ങനെയായാൽ നമുക്ക് ഈ ലോകത്ത് ആവശ്യമായതെല്ലാം ഏറ്റവും നല്ല രീതിയിൽ ചെയ്യാനാവും. അതേത് രീതിയിൽ പോയാലും കുഴപ്പമില്ല, ഈയൊരു കാര്യം എല്ലാ മനുഷ്യനും അർഹിക്കുന്നു. എന്ന് മാത്രമല്ല, സ്വയം ചെയ്തിരിക്കണം. നിങ്ങൾ രാജ്യത്തെ നേതാവാകാൻ പോകുന്നോ, അതോ മഹാനായ ഓട്ടക്കാരനാവാൻ പോവുന്നോ എന്നത് വിഷയമല്ല. അത് സംഭവിച്ചാൽ നല്ലത് തന്നെങ്കിലും, ഏറ്റവും പ്രധാനമായ കാര്യം, നിങ്ങളെങ്കിലും ജീവിതത്തിൽ അനായാസം കടന്നുപോകണം. ഇതെന്തായാലും എല്ലാവരും അർഹിക്കുന്നുണ്ട്.