rahul-gandhi

ന്യൂഡൽഹി: ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരിക്കൽ കൂടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഈ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽഗാന്ധി എം.പി. മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്​.ജയ്​ശങ്കറിന്​ മറുപടിയുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം കലർന്ന ട്വീറ്റ്. ’ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവുകേട് മറച്ചുവച്ചതിന് ജയ്ശങ്കറിന് നന്ദി. മോദിയുടെ ഈ നടപടി ഡെമോക്രാറ്റുകൾക്ക് ഇന്ത്യയോടുള്ള സമീപനത്തെയടക്കം ബാധിക്കും. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അവിടെ ഉണ്ടായിരിക്കുമ്പോൾ നയതന്ത്രത്തെ കുറിച്ച് അദ്ദേഹത്തെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കണം’- എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

അതേസമയം,​ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിശദീകരണം. ട്രംപിന്റെ പ്രചാരണ മുദ്രാവാക്യമായ ”അബ്കി ബാർ ട്രംപ് സർക്കാർ” എന്ന് പ്രധാനമന്ത്രി മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ജയ്ശങ്കർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. 2020ൽ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്​ തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നു ഇതെന്ന്​ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ ത്രിദിന സന്ദർശനത്തിനായി യു.എസിലെത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കർ ഇത്​ സംബന്ധിച്ച വിശദീകരണം നടത്തിയത്​.

Thank you Mr Jaishankar for covering up our PM’s incompetence. His fawning endorsement caused serious problems with the Democrats for India. I hope it gets ironed out with your intervention. While you’re at it, do teach him a little bit about diplomacy.https://t.co/LfHIQGT4Ds

— Rahul Gandhi (@RahulGandhi) October 1, 2019