ന്യൂഡൽഹി : അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ജനക്കൂട്ടം സ്വീകരിക്കുന്ന വീഡിയോയെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ഞങ്ങളുടെ നാട്ടിൽ ആളെക്കൂട്ടാനായി ക്വാർട്ടർ ബിരിയാണി നൽകിയാൽ മതിയാവുമെന്നാണ് നടന്റെ ട്വീറ്റ്. അമേരിക്കയിൽ ദിവസങ്ങൾ നീണ്ട സന്ദർശനം കഴിഞ്ഞ് തിരികെ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി നൂറുകണക്കിന് പേരാണ് ഒത്തുകൂടിയത്. ഡൽഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഡൽഹിയിലെ 'മറക്കാനാവാത്ത ദൃശ്യങ്ങൾ' എന്നപേരിലാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നത്.
Supreme Leader is boasting about a crowd assembled and a welcome orchestrated for him by his team.
— Siddharth (@Actor_Siddharth) October 1, 2019
Mogambo khush hua.
(enga oorla biryani packet quarter kudhuthu vara veppaanga) https://t.co/7V3D3ydEsP