മൈസുരു: കർണാടകയിലെ മൈസുരു ജില്ലയിൽ ദസറ ആഘോഷവേളയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിൽ അറുപതുകാരിയായ സരോജാമ്മ ഒന്നാം സ്ഥാനം നേടി. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഇഡ്ഡലി കഴിക്കുന്നവരാണ് മത്സരത്തിൽ വിജയിക്കുക.
വിവിധ പ്രായത്തിലുള്ള നിരവധി സ്ത്രീകൾ ഈ മത്സരത്തിൽ പങ്കെടുത്തു. മത്സരാർത്ഥികൾക്ക് ഇഡ്ഡലികളും സാമ്പാറും വിളമ്പുകയും ചെയ്തു. സരോജാമ്മ ഒരു മിനിറ്റിനുള്ളിൽ ആറ് ഇഡ്ഡലികൾ അനായാസമായി കഴിച്ച് വിജയിച്ചു.
മൈസൂരുവിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് ദസറ. എല്ലാ വർഷവും സെപ്തംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം നടത്തപ്പെടുന്നത്. ഈ വർഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് ദസറ സംഘടിപ്പിക്കുന്നത്.