ന്യൂഡൽഹി: പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയാനുള്ള നിയമത്തിൽ ഭേദഗതി വരുത്തിയ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ പുന:പരിശോധനാ ഹർജി കോടതി സ്വീകരിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ, ബി.ആര്‍ ഗവി എന്നിവരടങ്ങി മൂന്നംഗ ബെഞ്ചിന്റെയാണ് തീരുമാനം.
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയമാണ് വിധിക്കെതിരെ ഹർജി നൽകിയത്. കോടതി വിധി പുനഃപരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമ പരാതികളില്‍ ഉടൻ അറസ്റ്റ് ചെയ്യരുത്, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാന്‍ പാടുള്ളു എന്നിങ്ങനെയുള്ള നിർദേശങ്ങൾ മുന്നോട്ട് വച്ചായിരുന്നു കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ്. വിധിക്കെതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നിയമ ഭേദഗതി പാസാക്കിയെടുത്തിരുന്നു.