-mouth-watering-grilled-t

കേരളത്തിൽ അധികം പ്രചാരമുള്ളതല്ല ടർക്കി കോഴി, വാങ്കോഴിയെന്ന് പ്രാദേശികമായി വിളിപ്പേരുള്ള ടർക്കികൾ എട്ടുകിലോയോളം ഭാരം വയ്ക്കുന്ന ഒരിനം കോഴികളാണ്. നൽകുന്ന ആഹാരത്തെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവ് നാടൻ കോഴികളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ടർക്കികൾക്ക്. ഇത്തരത്തിൽപ്പെട്ട രണ്ട് ഭീമൻ വാങ്കോഴികളെ കനലിൽ ചുട്ടെടുക്കുന്ന രീതിയാണ് ഈ ആഴ്ചയിലെ സാർട്ട് ആൻഡ് പെപ്പർ എന്ന പരിപാടിയിൽ പരിചയപ്പെടുത്തുന്നത്. സ്വാദിഷ്ടമായ ഈ വിഭവം അൽപ്പം ക്ഷമയുള്ള ആർക്കും വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. സാധാരണ ചുട്ടെടുക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി ടെറസിന് മുകളിൽ കെട്ടിതൂക്കിയ ദണ്ഡിലാണ് ടർക്കികളെ ചുട്ടെടുക്കുന്നത്. പാചകരീതി മനസിലാക്കുന്നതിനായി വീഡിയോ കാണാം..

.