jio-digital

കൊച്ചി: ദസറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ വെറും 699രൂപയ്ക്ക് ജിയോ ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതിനു പകരമായി പകരം പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. 2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും കുറഞ്ഞ വിലയിൽ ജിയോ ഫോൺ ലഭ്യമാക്കുന്നതുവഴി ഓരോ ഇന്ത്യക്കാരനും ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

ഉത്സവകാല സൗജന്യമായി ആദ്യത്തെ 7റീച്ചാർജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി സൗജന്യമായി ജിയോ നൽകും. ദസറ മുതൽ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യ ഓഫറുകൾ ജിയോ ഉപഭോക്താവിന് നൽകുന്നത്. ജിയോ ഫോൺ ദീപാവലി ഓഫർ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റൽ വിപ്ലവത്തിൻറെ ഭാഗമാകാനും അതിന്റെ ഫലങ്ങൾ അനുഭവിക്കാനും പറ്റുന്ന രീതിയിൽ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയൻസ് ഇന്ത്യ ചെയർമാനായ മുകേഷ് അംബാനി അറിയിച്ചു.