പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ് സി കെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ജൂലായ് 2019 ന്റെ മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2013 സ്കീം) പ്രാക്ടിക്കൽ 4 ന് എസ്.സി.ടി കോളേജ്, തിരുവനന്തപുരത്തും അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2008 സ്കീം & 2013 സ്കീം) പ്രാക്ടിക്കൽ 3, 4 തീയതികളിൽ സി.ഇ.ടി കോളേജ്, തിരുവനന്തപുരത്തും നടത്തും.
നാലാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ - ബയോകെമിസ്ട്രി), ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി (കോംപ്ലിമെന്ററി - ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 10, 15 തീയതികളിൽ ആരംഭിക്കും.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ 9 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2017, 2016 & 2015 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ ഫിലോസഫി പരീക്ഷയുടെ വൈവാവോസി 9, 11 തീയതികളിലും പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ വൈവാവോസി 4 നും നടത്തും.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ടെക് ഡിഗ്രി (2008 സ്കീം 2008 - 2012 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് (40 മാർക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ലഭിക്കാത്തവർ) ഈവൻ/ഓഡ് (Even/Odd) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുളള അവസാന തീയതി നവംബർ 2. ഇനി ഒരു അവസരം നൽകുന്നതല്ല. 2008 സ്കീം പാർട്ട് ടൈം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കണം. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ ത്രിവൽസര എൽ എൽ.ബി പരീക്ഷകൾക്ക് റഗുലർ/സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് ഓൺലൈനായും മേഴ്സിചാൻസ് (2011) വിദ്യാർത്ഥികൾക്ക് ഓഫ്ലൈനായും പരീക്ഷാഫീസ് 3 മുതൽ സമർപ്പിക്കാം. പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രങ്ങൾ
9 മുതൽ ആരംഭിക്കുന്ന ബി.കോം (വിദൂരവിദ്യാഭ്യാസം) മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഗവ. സംസ്കൃത കോളേജ്, തിരുവനന്തപുരം അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും ഗവ. വനിതാ കോളേജ്, വഴുതയ്ക്കാട്, തിരുവനന്തപുരം അപേക്ഷിച്ചവർ എൻ.എസ്.എസ് കോളേജ്, നീറമൺകര, തിരുവനന്തപുരത്തും, ഗവ. കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും, എസ്.എൻ കോളേജ്, ചെമ്പഴന്തി അപേക്ഷിച്ചവർ ക്രിസ്ത്യൻ കോളേജ്, കാട്ടാക്കടയിലും, എസ്.എൻ കോളേജ്, വർക്കല അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ കാര്യവട്ടത്തും, എസ്.എൻ കോളേജ്, ചാത്തന്നൂർ അപേക്ഷിച്ചവർ ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും, എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ച വർ എസ്.എൻ കോളേജ്, കൊല്ലത്തും, എസ്.ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചേർത്തലയിലും, സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചേർത്തലയിലും ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നമ്പർ 32852171288 മുതൽ 32852172722 വരെയുളള ബി.കോം കോ - ഓപ്പറേഷൻ എടുത്ത 70 വിദ്യാർത്ഥികൾ ശ്രീ.വിദ്യാധിരാജാ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കരുനാഗപ്പള്ളിയിലും പരീക്ഷ എഴുതണം.
പരീക്ഷാഫലം
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്ക് 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ ഫീസടച്ച് സി.എസ്.എസ് ഓഫീസിൽ എത്തിക്കണം.
മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്കീം - ഫുൾടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്കീം) ജനുവരി 2019 സപ്ലിമെന്ററി, പാർട്ട് - ടൈം, മേഴ്സിചാൻസ് പരീക്ഷയുടെ മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഒക്ടോബർ 16 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ
2020 - 22 (2019 അഡ്മിഷൻ) വർഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്സൽ - ഉൽ - ഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് (കോ - ഓപ്പറേഷൻ) വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഒക്ടോബർ 1 മുതൽ അപേക്ഷിക്കാം. നവംബർ 5 വരെ അപേക്ഷകൾ പിഴ കൂടാതെ സ്വീകരിക്കും.
ശില്പശാല
കാര്യവട്ടത്തുളള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി 21 മുതൽ 25 വരെ 'Care and preservation of palmleaf manuscripts' എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. പ്രസ്തുത ശിൽപശാലയിൽ പങ്കെടുക്കാൻ താല്പര്യമുളള അദ്ധ്യാപകർ, ഗവേഷകർ ഈ വിഷയവുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10 ന് മുൻപ് 0471 - 2308421, 9995004129 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.