kummanam-rajasekharan

തിരുവനന്തപുരം: തനിക്കെരിരെ നുണപ്രചാരണം നടത്തുന്ന എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾക്കെതിരെ തുറന്നടിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശഖരൻ. കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ വി.കെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാർത്ഥിയായി വിട്ടതാണെന്നും കുമ്മനം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെയും കുമ്മനം രംഗത്ത് വന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി.പി.എം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നും സിപിഎം-ബിജെപി വോട്ടുകച്ചവടത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിന്നും താന്‍ പിന്‍തിരിഞ്ഞു പോകില്ല. മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ നിന്നും തന്നെ വെട്ടിയെന്ന നുണ പ്രചരണമാണ് ഇരുമുന്നണികളും നടത്തുന്നത്. യു.ഡി.എഫും എൽ.ഡി.എഫും നുണബോംബുകളാണും കുമ്മനം പറഞ്ഞു.