avinash

ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പു​രു​ഷ​ന്മാ​രു​ടെ​ ​3000 മീറ്റർ സ്റ്രീപിൾ ചേസിൽ ദേശീയ റെക്കാർഡ് തിരുത്തിയ അവിനാഷ് സാബ്‌ലെ അപ്പീലിന്റെ പിൻബലത്തിൽ ഫൈനലിൽ കടന്നു. മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ച അവിനാഷ് 8 മിനിട്ട് 25.23 സെക്കൻഡിൽ ഏഴാമതാണ് ഫിനിഷ് ചെയ്തത്. തുടർന്ന് ഫൈനൽ കാണാതെ അവിനാഷ് പുറത്തായെന്ന് മത്സരഫലവും വന്നു.

മത്സരത്തിനിടെ രണ്ടു തവണ എത്യോപ്യൻ താരങ്ങൾ വീണതോടെ അവിനാഷിന്റെ ഓട്ടം തടസപ്പെട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇന്ത്യ അത‌ലറ്രിക് ഫെഡറേഷന് അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച അത്‌ലറ്റിക് ഫെഡറേഷൻ അവിനാഷിന് ഫൈനൽ മത്സരിക്കാൻ യോഗ്യത നൽകുകയായിരുന്നു. ഈ വർഷം മാർച്ചിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ താൻ തന്നെ കുറിച്ച 8മിനിട്ട് 28.94 സെക്കൻഡിന്റെ ദേശീയ റെക്കാഡാണ് അവിനാഷ് ദോഹയിൽ ഇന്നലെ തിരുത്തിയത്.