ശ്രീനഗർ: ബാരാമുള്ള ഖാജ ബാഗ് മേഖലയിലെ ഒരു സെെനികർ ദിവസവും അതിനടുത്തുള്ള ഒരു എ.ടി.എമ്മിലെത്തി പണം പിൻവലിച്ച് പോകുന്നത് അവിടെയുള്ള സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപെട്ടു. എന്നും അയാൾ 100 രൂപ പിൻവലിച്ചാണ് മടങ്ങുന്നത്. ദിവസവും നൂറു രൂപ പിൻവലിക്കുന്നത് കണ്ട് സെക്യൂരിറ്റി അമ്പരന്നെങ്കിലും കാര്യമന്വേഷിക്കാൻ പോയില്ല. സൈനികനായത് കൊണ്ട് അയാളോട് ചോദിക്കാനും സെക്യൂരിറ്റിക്കാരന് പേടി തോന്നി.
എന്നാൽ സെെനികർ ഇത് ആവർത്തിച്ചതോടെ സംഭവത്തിലെ കൗതുകം മനസിലാക്കാൻ അങ്ങാടിയിൽ ആളുള്ള ഒരു ദിവസം ഇത് ചോദിക്കാൻ തീരുമാനിച്ചു. കുറച്ചു ദിവത്തേക്കുള്ള പണം ഒന്നിച്ചെടുക്കാതെ താങ്കളെന്തിനാണ് എല്ലാ ദിവസവുംവന്ന് ചെറിയ തുകമാത്രം പിൻവലിക്കുന്നതെന്ന് ധൈര്യം സംഭരിച്ചാണ് ചോദിച്ചത്. ഇതിനുള്ള സെെനികന്റെ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു.
ക്ഷീണിതനായ ആ സൈനികൻ നെറ്റി തടവി മറുപടി നൽകി. എന്റെ ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആ ഫോൺനമ്പർ നാട്ടിൽ ഭാര്യയുടെ കൈവശമാണ്. പണം പിൻവലിച്ചശേഷം അതിന്റെ സന്ദേശം അവളുടെ ഫോണിലാണ് വരുക. അതുവഴി അവൾ മനസ്സിലാക്കും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന്. അത്രമേൽ അനിശ്ചിതത്വം നിറഞ്ഞതാണ് ഇപ്പോഴത്തെ കാശ്മീർ ജീവിതം- സൈനികൻ വ്യക്തമാക്കി.