സബ് ഇൻസ്പക്ടർ(എസ്.ഐ), അസി. സബ് ഇൻസ്പക്ടർ(എഎസ്ഐ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസേനകളായ സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, ഡൽഹി പൊലീസ് എന്നിവയിലാണ് എസ്ഐ ഒഴിവ്. സിഐഎസ്എഫിൽ എഎസ്ഐ ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. യോഗ്യത ബിരുദം. ഡൽഹി പൊലീസ് എസ്ഐ തസ്തികയിൽ അപേക്ഷിക്കുന്ന പുരുഷന്മാർക്ക് ഡ്രൈവിങ് ലൈസൻസ് (കാർ, മോട്ടോർ സൈക്കിൾ) ലൈസൻസുണ്ടായിരിക്കണം. ശാരിരീക യോഗ്യത പുരുഷന്മാർ ഉയരം 170 സെ.മീ, നെഞ്ചളവ് 80‐85 സെ. സ്ത്രീകൾക്ക് ഉയരം 157 സെ.മീ. നിയമാനുസൃത ഇളവ് ലഭിക്കും. കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിവേണം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന കാൽപ്പാദങ്ങൾ, വെരിക്കോസ്വെയിൻ, കോങ്കണ്ണ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല. പ്രായം 20‐25. അപേക്ഷാഫീസ് നൂറുരൂപ. എസ്സി, എസ്ടി, വിമുക്തഭടന്മാർ, വനിതകൾക്ക് ഫീസില്ല. www.ssc.nic.in വഴി ഓൺലൈനായി ആദ്യം വൺടൈം രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥിയുടെ ആവശ്യമായ രേഖകളും ഒപ്പും അപ്ലോഡ് ചെയ്യണം. പിന്നീട് വെബ്സൈറ്റ് വഴി അപേക്ഷിക്കണം. നേരത്തെ വൺടൈം രജിസ്ട്രേഷൻ നടത്തിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാം വിശദാംശം www.ssc.nic.in, www.sskkr.kar.nic.in വെബ്സൈറ്റിൽ ഉണ്ട്.
കമ്പൈൻഡ് എൻജിനിയറിംഗ് സർവീസ്
കമ്പൈൻഡ് എൻജിനിയറിംഗ് സർവീസ് എക്സാമിനേഷൻ 2020ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. 495 ഒഴിവുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ എൻജിനിയറിങ് തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഇന്ത്യൻ റെയിൽവേ, സെൻട്രൽ എൻജിനിയറിങ് സർവീസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ്സ് എൻജിനിയറിങ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, എംഇഎസ് സർവേയർ കേഡർ, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, ഇന്ത്യൻ നേവൽ ആർമമന്റ് സർവീസ്, ജിഎസ്ഐ എൻജിനിയറിങ് സർവീസ്, സെൻട്രൽ പവർ എൻജിനിയറിങ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് തുടങ്ങിയവയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത എൻജിനിയറിങ് ബിരുദം. പ്രായം 21‐30. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷക്ക് തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് ആറ്.
പിജിമറിൽ 65 ഒഴിവുകൾ
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 65 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്, സെക്യൂരിറ്റി ഗാർഡ്, പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാസ്റ്റർ ടെക്നീഷ്യൻ, ജൂനിയർ ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 18നും 30നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.pgimer.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ.
കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ
കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് 2020 പരീക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി ഒന്ന് ഗ്രൂപ്പ് എ തസ്തികയിൽ ജിയോളജിസ്റ്റ് 79, ജ്യോഗ്രഫിസിസ്റ്റ് 5, കെമിസ്റ്റ് 15 എന്നിങ്ങനെയും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവമന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി രണ്ട് ഗ്രൂപ്പ് എ ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിൽ മൂന്നൊഴിവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും രണ്ടാം ഘട്ടം പ്രധാന പരീക്ഷ വിവരണാത്മകവുമാണ്. മൂന്നാമതായാണ് ഇന്റർവ്യു. 2020 ജനുവരി 19ന് നടക്കുന്ന പ്രാഥമിക പരീക്ഷയുടെ കേരളത്തിലെ കേന്ദ്രം തിരുവനന്തപുരവും പ്രധാന പരീക്ഷക്ക് ഭോപ്പാൽ, ചെന്നൈ, ഡൽഹി, ദിസ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, സിംല എന്നിവിടങ്ങളുമാണ്. യോഗ്യത ബന്ധപ്പെട്ട സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രായം 21‐35. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് ആറ്.
സെൻട്രൽ ടാക്സ് പ്രിൻസിപ്പൽകമ്മിഷണർ ഓഫീസിൽ
ഹൈദരാബാദിലെ സെൻട്രൽ ടാക്സ് പ്രിൻസിപ്പൽ കമ്മിഷണർ ഓഫീസിൽ 10 സ്പോർട്സ് കോട്ട നിയമനം. അന്താരാഷ്ട്ര/ ദേശീയ /അന്തർ യൂണിവേഴ്സിറ്റി തലത്തിൽ മത്സരിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത . സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റന്റ്, ഹവിൽദാർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ക്രിക്കറ്റിൽ നിന്നും ഫുട്ബോളിൽ നിന്നും അഞ്ചുവീതം ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് www.cbic.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 4.
ഡി.ആർ.ഡി.ഒയിൽ
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വിവിധ തസ്തികകളിലെ 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് (ഇംഗ്ലീഷ്) 13, അഡ്മിനിസ്ട്രേറ്റീവ് അസി. എ (ഇംഗ്ലീഷ്) 54, അഡ്മിനിസ്ട്രേറ്റീവ് അസി. എ(ഹിന്ദി) 4, സ്റ്റോർ അസി. എ(ഇംഗ്ലീഷ്) 28, സ്റ്റോർ അസി. എ (ഹിന്ദി) 4, സെക്യൂരിറ്റി അസി. എ 40, ക്ലർക്(ക്യാന്റീൻ മാനേജർ ഗ്രേഡ് മൂന്ന്) 3, അസി. ഹാൽവായ് കം കുക്ക് 29, വെഹിക്കിൾ ഓപറേറ്റർ എ 23, ഫയർ എൻജിനിൻ ഡ്രൈവർ എ 6, ഫയർമാൻ 20 എന്നിങ്ങനെയാണ് ഒഴിവ്. പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. പ്രായം: 18‐27. കംപ്യൂട്ടർ അധിഷ്ഠിത ഘട്ടം ഒന്ന് പരീക്ഷയുടെയും സ്കിൽ ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന എന്നിവയുൾപ്പെടുന്ന ഘട്ടം രണ്ട് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങൾ. അപേക്ഷാഫീസ് നൂറുരൂപ ഓൺലൈനായാണ് അടയ്ക്കേണ്ടത്. വനിതകൾ, അംഗപരിമിതർ, വിമുക്തഭടന്മാർ, എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല. www.drdo. gov.in എന്നവെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഡെപ്യൂട്ടി ഡയറക്ടർ റിസേർച്ച് തസ്തികയിൽ ഒഴിവുകൾ. പ്രായ പരിധി : 45. 46,500 വരെ ശമ്പളം . നവംബർ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:cochinport.gov.in
ശ്രീ ചിത്തിരയിൽ ഡ്രൈവർ
ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 5 വരെ അപേക്ഷിക്കാം. പ്രായ പരിധി: 30 . യോഗ്യത: പത്താംക്ളാസ്. വിശദവിവരങ്ങൾക്ക്: www.sctimst.ac.in.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ എംടി ഡ്രൈവർ, എംടി ഫിറ്റർ,ലസ്കാർ, ഷീറ്റ് ഫിറ്റർ, കാർപ്പെന്റർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
പ്രായം: 18 - 27. അവസാന തീയതി : ഒക്ടോബർ 21 . വിശദവിവരങ്ങൾക്ക്: joinindiancoastguard.gov.in
എച്ച.്പി.സി.എൽബയോഫ്യുവൽസ് ലിമിറ്റഡ്
എച്ച.്പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡ് (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തുടങ്ങി 105 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://www.hpclbiofuels.co.in
ടി.എച്ച.്ഡി.സി ഇന്ത്യ ലിമിറ്റഡ്
ടി.എച്ച.്ഡി.സി ഇന്ത്യ ലിമിറ്റഡ് അപ്രന്റീസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം.ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, വെൽഡർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മെക്കാനിക്ക്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.thdc.co.in
എസ.്ബി.ഐയിൽ നിരവധി ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് പരിശീലനത്തിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മൂന്ന് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി ആകെ 700 ഒഴിവുകളുണ്ട്. ഓൺലൈൻ എഴുത്തുപരീക്ഷ, ഹിന്ദി പരിജ്ഞാനമളക്കുന്ന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരുവർഷമാണ് പരിശീലന കാലാവധി.ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ വച്ച് ഒക്ടോബർ 23നായിരിക്കും എഴുത്തുപരീക്ഷ നടക്കുക.ഹിമാചൽ പ്രദേശിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ഹിന്ദി ഭാഷാപരിഞ്ജാനവും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ഹിന്ദി/പഞ്ചാബി ഭാഷാ പരിജ്ഞാനവും അളക്കുന്ന പ്രത്യേക പരീക്ഷയും ഇതോടൊപ്പം ഉണ്ടാകും. പത്താം ക്ലാസിലോ പ്ലസ്ടുവിനോ ഹിന്ദി പഠിച്ചവർക്ക് ഈ പരീക്ഷയുണ്ടാവില്ല. അവർ എസ്.എസ്.എൽ.സി./ പ്ലസ്ടു മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതിയാകും. എഴുത്തുപരീക്ഷയ്ക്കുള്ള കോൾ ലെറ്റർ ഒക്ടോബർ 15ന് ശേഷം എസ്.ബി.ഐ. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :അവസാന തീയതി: ഒക്ടോബർ 6.
സുപ്രിംകോടതിയിൽ
സുപ്രിം കോടതിയിൽ കോർട് അസിസ്റ്റന്റ് (ടെക്നിക്കൽ അസി. കം‐പ്രോഗ്രാമർ) തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ എട്ട് ഒഴിവുണ്ട്. പ്രായം: 18‐30. യോഗ്യത ബിഇ/കംപ്യൂട്ടർ സയൻസിലൊ ഇൻഫർമേഷൻ ടെക്നോളജിയിലൊ ബിടെക്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എംഎസ്സി കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ. വിശദവിവരത്തിന് https://sci.gov.in/recruitment.