നോർത്ത് ഈസ്റ്റ് ഫ്രോന്റിയർ (NFR) റെയിൽവേ 2590 അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. മെഷ്യനിസ്റ്റ്, വെൽഡർ, ഫിറ്റർ, കാർപ്പെന്റർ, ഡീസൽ മെക്കാനിക്ക്, പെയിന്റർ, ഇലക്ട്രീഷ്യൻ, ടർണർ, എസി മെക്കാനിക്ക്, ലൈൻമാൻ, മേസൺ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പത്താംക്ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 15- 24. വിശദവിവരങ്ങൾക്ക്:
https://nfr.indianrailways.gov.in
കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫർ
സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും, സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. 2020 മേയ് 5 മുതൽ 7 വരെ ദേശീയതലത്തിൽ പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 18.യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം. ഓപ്പൺ യൂണിവേഴ്സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കിൽ മാത്രം.അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ: തിരുവനന്തപുരം (9211), എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഭെൽ 260 ഒഴിവുകൾ
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ 260 തസ്തികകളിൽ ഒഴിവ്. തൃച്ചിയിലാണ് നിയമനം. പ്രായം: 18 - 27 . അപേക്ഷിക്കണ്ട അവസാന തീയതി : ഒക്ടോബർ 11 . വിശദവിവരങ്ങൾക്ക്: /trichy.bhel.com
യുറേനിയം കോർപറേഷനിൽ 247 ട്രേഡ് അപ്രന്റിസ്
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് 247 ഒഴിവുണ്ട്. ഫിറ്റർ 80, ഇലക്ട്രീഷ്യൻ 80, വെൽഡർ (ഗ്യാസ് ാൻഡ് ഇലക്ട്രിക്) 35, ടർണർ 15, ഇൻസ്ട്രുമെന്റ് മെക്കാനിക് 10, മെക്കാനിക് ഡീസൽ/ മോട്ടോർ വെഹിക്കിൾ 10, കാർപന്റർ 10, പ്ലംബർ 7 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. 60 ശതമാനം മാർക്കോടെ ഐടിഐ(എൻസിവിടി). പ്രായം 18‐25. പത്താം ക്ലാസ്സിലും ഐടിഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോറത്തിന്റെ മാതൃക www.uraniumcorp.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്പീഡ് പോസ്റ്റായി Dy. General Manager [Inst./Pers. &IRs], Uranium Corporation of India Limited, PO : Jaduguda Mines, Dist : East Singhbhum, Jharkhand –832102 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് http://www.ucil.gov.in
ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ
ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഡിപ്പോകളിലും ഓഫീസുകളിലും മാനേജർ തസ്തികയിൽ ഒഴിവുണ്ട്. വിവിധ വിഭാഗങ്ങളിലായി നോർത്ത് സോൺ 187, സൗത്ത് സോൺ 65, വെസ്റ്റ് സോൺ 15, ഈസ്റ്റ് സോൺ 37, നോർത്ത് ഈസ്റ്റ് സോൺ 26 എന്നിങ്ങനെ ആകെ 330 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തരബിരുദം, മറ്റ് അനുബന്ധ യോഗ്യതകൾ എന്നിവയുള്ളവർക്ക് വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിൽ അപേക്ഷിക്കാം. ചില വിഭാഗങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദം വേണം. രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളാണ് ഒന്നാം ഘട്ട പരീക്ഷയുടെ കേന്ദ്രങ്ങൾ. രണ്ടാംഘട്ട പരീക്ഷക്ക് കൊച്ചിയാണ് കേന്ദ്രം. www.fci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27.
സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ
മിനി രത്ന കമ്പനിയായ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ അപ്രന്റീസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ ക്കാർക്കാണ് അവസരം. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെഷീനിസ്റ്റ്, ടർണർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ അപ്രന്റീസ്ഷിപ്പ് പോർട്ടലായ www.apprenticeship.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.
പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ ഒഴിവ്. 20,000 രൂപ ഓണറ്റേറിയം വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ് ലക്ചറർ, സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2737246.
ഒ.എൻ.ജി.സി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ
ഒ.എൻ.ജി.സി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് കേഡറിൽ ഒഴിവുണ്ട്. മാർക്കറ്റിങ് 16, മെറ്റീരിയൽസ് മാനേജ്മെന്റ് 2, മെക്കാനിക്കൽ മെയിന്റനൻസ് 1, ഇലക്ട്രിക്കൽ മെയിന്റനൻസ് 1, ഇൻസ്ട്രുമെന്റേഷൻ മെയിന്റനൻസ് 1 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദവും എംബിഎയുമുള്ളവർക്ക് ബന്ധപ്പെട്ട തസ്തികകളിൽ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബിരുദമുള്ളവർക്കും തൊഴിൽ പരിചയമുള്ളവർക്കും മുൻഗണന. പ്രായം യോഗ്യത സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിലുണ്ട്. www.opalindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 6.
നാഷണൽ ഗ്രീൻ ട്രിബ്യൂണൽ
നാഷണൽ ഗ്രീൻ ട്രിബ്യൂണലിൽ മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ ഒഴിവ്. 5 ഒഴിവുകളുണ്ട്.
പ്രായ പരിധി: 27. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10 . വിശദവിവരങ്ങൾക്ക്: www.greentribunal.gov.in.