മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സംയുക്ത സംരംഭങ്ങൾ. സന്താനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മസംതൃപ്തിയുണ്ടാകും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും. കുടുംബത്തിൽ സ്വസ്ഥത.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉദ്യോഗത്തിന് സാദ്ധ്യത. ആശ്രാന്ത പരിശ്രമത്താൽ വിജയം, സ്വന്തം ചുമതലകൾ നിറവേറ്റും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഭൂരിപക്ഷാഭിപ്രായം മാനിക്കും. വിശദീകരണം നൽകാനിടവരും. കാര്യങ്ങൾക്ക് വ്യതിചലനം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചെലവിനങ്ങൾക്ക് നിയന്ത്രണം. സുരക്ഷാപദ്ധതികളിൽ നേട്ടം. കലാകായിക മത്സരങ്ങളിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രവർത്തന ശൈലിയിൽ മാറ്റം. ഭരണച്ചുമതല ഏറ്റെടുക്കും. അശ്രദ്ധ ഒഴിവാക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തനങ്ങളിൽ പൂർണത. പുതിയ ഭരണച്ചുമതല.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം. തടസം മാറിക്കിട്ടും. അബദ്ധങ്ങൾ ഒഴിവാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മാർത്ഥമായ പ്രവർത്തനം. സൗമ്യസമീപനം, കർമ്മപദ്ധതികൾ പുനരാരംഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഭിപ്രായ വ്യത്യാസങ്ങൾ തീരും. ആഘോഷങ്ങളിൽ സജീവം. ഉദ്യോഗത്തിൽ സ്ഥാനമാറ്റം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഗ്രഹസാഫല്യം. സാമ്പത്തിക പുരോഗതി. അവധിയെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലക്ഷ്യപ്രാപ്തിനേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ആരോഗ്യം തൃപ്തികരം.