annu-rani

നിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി എട്ടാമതായി. ഇന്നലെ നടന്ന ഫൈനലിൽ 61.12 മീറ്ററാണ് അന്നു എറിഞ്ഞ കൂടിയ ദൂരം. 66.56 മീറ്റർ എറിഞ്ഞ ആസ്ട്രേലിയയുടെ കെൽസി ലീ-ബാർബറാണ് സ്വർണം നേടിയത്. ചൈനയുടെ ഷീ യിംഗ് ലി 65.88 മീറ്റർ എറിഞ്ഞ് സീസൺ ബെസ്‌റ്ര് പ്രകടനത്തോടെ വെള്ളിയും ഹുയി ഹുയി ലൂ (65.49 മീറ്രർ) വെങ്കലവും നേടി.

കഴിഞ്ഞ ദിവസം യോഗ്യതാ റൗണ്ടിൽ എറിഞ്ഞ ദൂരം പോലും അന്നുവിന് ഫൈനലിൽ എറിയാനായില്ല.

ദേശീയ റെക്കാഡ് മറികടന്ന പ്രകടനത്തോടെ 62.43​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞാ​ണ് ​അ​ന്നു​ ​ഫൈ​ന​ലിലേക്ക് യോഗ്യത നേടിയത്. ആദ്യ ശ്രമത്തിൽ 61.12 മീറ്രർ എറിഞ്ഞ് ഫൈനലിൽ അന്നു പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി. 61.12മീ., 59.25 മീ.,61.12മീ.,60.40മീ., 58.49മീ., 57.93 എന്നിങ്ങനെയാണ് അന്നുവിന്റെ ഫൈനലിലെ പ്രകടനം.