modi

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാ​ന്ധി​ജി​യു​ടെ അ​ന്ത്യ​വി​ശ്ര​മ സ്ഥ​ല​മാ​യ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള, കേ​ന്ദ്ര​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ൻ, കോ​ൺ​ഗ്ര​സ് അദ്ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​തി​ർന്ന ബി.​ജെ.​പി നേ​താ​വ് എൽ.​കെ.അദ്ധ്വാ​നി തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്കൾ പുഷ്പാർച്ചന നടത്തി.

"മ​ഹാ​ത്മാ ഗാ​ന്ധി മാ​ന​വി​ക​ത​യ്ക്കു ന​ൽ​കി​യ മ​ഹ​ത് സം​ഭാവ​ന​യ്ക്ക് ഞ​ങ്ങ​ൾ ന​ന്ദി അ​ർ​പ്പി​ക്കു​ന്നു. ഗാ​ന്ധി​യു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നും മി​ക​ച്ച ആ​ഗ്ര​ഹം സൃ​ഷ്ടി​ക്കാ​നും ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്യു​ന്നു"- പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഗാന്ധിജയന്തി ദിനമായ ഇന്ന് രാജ്യത്തെ വെളിയിട വിസർജന മുക്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കും.

പാർലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകൾ നടക്കും. വൈകിട്ട് ആറിന് അഹമ്മദാബാദിൽ എത്തുന്ന പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30-ന് കോൺഗ്രസ് ഡൽഹിയിൽ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

राष्ट्रपिता महात्मा गांधी को उनकी 150वीं जन्म-जयंती पर शत-शत नमन।

Tributes to beloved Bapu! On #Gandhi150, we express gratitude to Mahatma Gandhi for his everlasting contribution to humanity. We pledge to continue working hard to realise his dreams and create a better planet. pic.twitter.com/4y0HqBO762

— Narendra Modi (@narendramodi) October 2, 2019