kodiyery

തിരുവനന്തപുരം: കോന്നി ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എവിടെയും ആർ.എസ്.എസിന്റെ വോട്ട് എൽ.ഡി.എഫിന് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയുമായി ഒരു തരത്തിലുള്ള ബന്ധവും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂർക്കാവിലും കോന്നിയിലും ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ പരസ്പരം സഹായിക്കുമെന്ന യു.ഡി.എഫിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കോടിയേരി. കോന്നിയിൽ ശബരിമല കർമ്മ സമിതി വഴി വോട്ടുകച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എൽ.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിരന്തരം ആർ.എസ്.എസ് ആനുകൂല നിലപാട് സ്വീകരിക്കുന്ന ശശി തരൂർ എം.പിയെ എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്നും,​ കോൺഗ്രസിന്റെ നിലപാടാണ് ശശി തരൂർ ഉയർത്തിപ്പിടിക്കുന്നതെന്ന് പറയാൻ കെ.പി.സി.സി അദ്ധ്യക്ഷൻ തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.