rak

റാസൽഖൈമ: അവധി എടുക്കാതെ 43 വർഷത്തെ സേവനം പൂർത്തിയാക്കിയതിന് റാസൽഖൈമയിലെ പൊലീസ് ഉദ്യോഗസ്ഥനെ അധികൃതർ ആദരിച്ചു. അബ്ദുൾറഹ്മാൻ ഉബൈദ് അൽ തുനാജിയെ എന്ന റാക് ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെയാണ് ആദരിച്ചത്.

അവധി എടുക്കാതെ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. പ്രൊഫഷണലിസത്തിലും സമയനിഷ്ഠയിലും എല്ലായ്‌പ്പോഴും മാതൃകയായ ഇദ്ദേഹം വകുപ്പിന്റെ അഭിമാനമാണെന്നും ജനറൽ കമാൻഡർ കൂട്ടിച്ചേ‌ർത്തു.

തനിക്ക് നൽകിയ അംഗീകാരത്തിനും,​ യു.എ.ഇ നേതൃത്വത്തിന്റെ പിന്തുണയ്ക്കും, പ്രോത്സാഹനത്തിനും അബ്ദുൾറഹ്മാൻ ഉബൈദ് അൽ തുനാജിയെ നന്ദി പറഞ്ഞു. താൻ ചെയ്തത് തന്റെ ഡ്യൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.