കേട്ടാൽ ഞെട്ടും ഈ മ്യൂസിയത്തിന്റെ നിർമാണച്ചിലവ്. എന്നാൽ, കണ്ടു തീർക്കാൻ കാഴ്ചകളുമുണ്ടിവിടെ. തികച്ചും കണ്ണിനെ അതിശയിപ്പുക്കുന്ന തരം കാഴ്കളാണ് ഈ മ്യൂസിയത്തിലേത്. അത്ഭുതങ്ങൾ നിറഞ്ഞ ഒരു നിർമിതിയാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ പഞ്ചാബിലെ പുണ്യനഗരമായ അനന്തപൂർ സാഹിബിലെ വിരാസത്-ഇ-ഖല്‍സ.
സിഖ് മതത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യങ്ങളുമൊക്കെ ഏവർക്കും പരിചയപ്പെടുത്തുന്ന ഒരു നിർമ്മിതിയെന്ന് വിരാസത്-ഇ-ഖല്‍സ എന്ന് വിശേഷിപ്പിക്കുന്ന ഈ മ്യൂസിയം. സിഖ് മതത്തിന്റെ അഞ്ഞൂറാം വാർഷികത്തിന്റെ സ്മരണയിൽ നിർമ്മിക്കപ്പെട്ട ഈ മ്യൂസിയം ഖൽസ എന്നറിയപ്പെടുന്ന സിഖ് പോരാളികളുടെ ആരംഭത്തിന്റെ മുന്നൂറാം വാർഷിത്തിന്റെ സ്മാരകം കൂടിയാണ്.
100 ഏക്കർ സ്ഥലത്തിനുള്ളിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ സിഖ് മതകേന്ദ്രവും ഇവിടെയാണുള്ളത്. രണ്ട് കോംപ്ലക്സുകളും അതിനെ ബന്ധിപ്പിക്കുന്ന ഒരു പാലവുമാണ് മ്യൂസിയത്തിനുള്ളത്. പ്രാർഥനകൾ ഉയർത്തുന്ന രണ്ട് കരങ്ങളുടെ രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോട്ടകളുടെ നിർമ്മാണ രീതിയും ചില ഭാഗങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്.
പടിഞ്ഞാറ് വശത്ത് 400 ആളുകൾക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും അതിനോട് ചേർന്ന് ഒരു എക്സിബിഷൻ ഗാലറിയും ലൈബ്രിറിയും കാണാം. സിഖ് വശ്വാസവുമാി ബന്ധപ്പെട്ട പുസ്തകങ്ങൾ മാഗസിനുകൾ തുടങ്ങിയവ ഇവിടെയുണ്ട്. കിഴക്ക് ദിശയിലുള്ള കോംപ്ലക്സ് സിഖ് മതത്തിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും പാരമ്പര്യത്തിലേക്കും ഒക്കെ വെളിച്ചം വീശുന്ന ഒന്നാണ്. ഇവിടെ ലഭിക്കുന്ന തേനിന്റെ നിറത്തിലുള്ള പരുക്കൻ കല്ലുകൾ ഉപയോഗിച്ചാണ് ഇത് മുഴുവൻ നിർമ്മിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 10.00 മുതൽ 6 മണി വരെ വിരാസത്-ഇ-ഖല്‍സ സന്ദർശിക്കാം. അഞ്ച് മണിക്കാണ് അവസാന പ്രവേശന സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വരുന്ന വലിയ ഗ്രൂപ്പുകൾ തങ്ങളുടെ സന്ദർശനം മുൻകൂട്ടി അറിയിക്കേണ്ടതാണ്. ഒരു ദിവസം 5000 മുതൽ 6000 ആളുകളാണ് ഇവിടെ എത്താറുള്ളത്.
നിർമ്മാണത്തിനു ശേഷം എട്ടുവർഷം കൊണ്ട് 10 മില്യണിലധികം ആളുകൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്. 13 വർഷങ്ങളാണ് ഇതിന്റെ നിർമ്മാണത്തിന് വേണ്ടി വന്നത്. 2011 ൽ 250 കോടി രൂപ ചിലവഴിച്ച് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പഞ്ചാബിലെ പുണ്യനഗരമായ അനന്തപൂർ സാഹിബിലാണ് വിരാസത്-ഇ-ഖൽസ സ്ഥിതി ചെയ്യുന്നത്.