flood-cess-

കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ പ്രത്യേക പ്രളയ സെസ് സംസ്ഥാന സർക്കാർ പിരിച്ചു തുടങ്ങിയിട്ടു രണ്ടു മാസമായി. പ്രളയ ബാധിതരെ സഹായിക്കുവാൻ വേണ്ടി ഒരു സംസ്ഥാനത്തിന് പ്രത്യേകമായി സെസ് പിരിക്കുവാൻ ഭരണഘടനാ അനുവദിക്കുന്നില്ല എന്ന വാദം ശക്തമാകുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ 279 വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങളുടെ ലംഘനമാണ് സെസ് പിരിക്കുന്നത് എന്നാണ് വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ അഭിഭാഷകനായ കൃഷ്ണ പ്രസാദ് എൻ നൽകിയ ഹർജിയിന്മേൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്.

മാത്രവുമല്ല ഭരണഘടനയുടെ ആമുഖം ഉറപ്പു നൽകുന്ന സാമ്പത്തിക നീതി അട്ടിമറിക്കുന്ന തീരുമാനമാണ് സെസ് പിരിക്കലെന്നും വാദമുണ്ട്. ജി.എസ്.ടി കൗൺസിൽ ആണ് പ്രളയ സെസ് പിരിക്കുവാൻ പ്രേത്യേക അനുമതി സർക്കാരിന് നൽകിയത്. എന്നാൽ ജി.എസ്.ടി നിയമങ്ങൾ പ്രകാരം എം.ആർ.പി യിൽ കൂടുതൽ തുക കച്ചവടക്കാർ വിലയായി ഈടാക്കുവാൻ പാടില്ല. പ്രളയ സെസ് അയി പിരിക്കുന്ന 1 % തുക എം ആർ പി യിൽ നിന്നും അധികമായി വേണം ഈടാക്കേണ്ടത്. അങ്ങനെ വരുമ്പോൾ കേരളത്തിൽ ഒരു ഉത്പന്നത്തിനു അയൽ സംസ്ഥാനങ്ങളേക്കാൾ ഒരു ശതമാനം വില അധികമായിരിക്കും. കേരളത്തിൽ ഏതാണ്ട് 700 കി.മീ ദൂരമാണ് ജനങ്ങൾ അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നത്. ഇവിടെ രാജ്യത്തു ഒരൊറ്റ നികുതി ഒരൊറ്റ ജനത എന്ന ജി.എസ്.ടി യുടെ പ്രഖ്യാപിത ഉറപ്പാണ് ലംഘിക്കപ്പെടുന്നതെന്നു അഡ്വ കൃഷ്ണപ്രസാദ് പറയുന്നു.

ഇന്ത്യൻ ഭരണഘടനയിലെ 279 ആം വകുപ്പ് പ്രകാരം ഒരു സംസ്ഥാനത്തിന് മാത്രമായി പ്രളയ സെസ് പിരിക്കുവാൻ ജി.എസ്.ടി നിയമങ്ങൾ അനുവദിക്കില്ല. ഈ അവസ്ഥയിൽ ഇത്തരം ഒരു സെസ് കേരളത്തിന് വേണ്ടി എങ്ങനെ അനുവദിച്ചു നൽകും എന്നാണ് അഡ്വ കൃഷ്ണ പ്രസാദിന്റെ ചോദ്യം. അരുണാചൽ പ്രദേശ്, ജമ്മു സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഇതിൽ നിയമം ഇളവ് നൽകിയിരിക്കുന്നത്. നിലവിൽ പിരിച്ചെടുത്ത സെസ് തുക അതെ അളവിൽ നിശ്ചിത കാലത്തേക്ക് കേരളത്തിൽ ഉത്പന്നങ്ങൾക്ക് നികുതി ഇളവായി അനുവദിക്കണമെന്നും അഡ്വ കൃഷ്ണപ്രസാദ് ഹൈക്കോടതിയിൽ വാദിക്കുന്നു.

ഏകീകൃത നികുതി എന്ന അടിസ്ഥാന തത്വത്തിനു കടക വിരുദ്ധമാണ് സംസ്ഥാനത്തിന്റെ പ്രളയ സെസ്സ് പിരിക്കൽ എന്ന് വ്യാപാരികളും ആരോപിക്കുന്നു. ഇപ്പോളത്തെ അവസ്ഥയിൽ സംസ്ഥാനത്തെ വ്യാപാരികൾ ഒരു ശതമാനം സെസ് തുക കൈയിൽ നിന്നും ആദായ നികുതി വകുപ്പിന് ഒടുക്കേണ്ടി വരും. ജി.എസ്.ടി നിയമം പ്രകാരം എം ആർ പി യിൽ നിന്നും ഒരു ശതമാനം പോലും കൂട്ടി വാങ്ങാൻ പാടില്ല. പിന്നെങ്ങനെ ഉപഭോക്താവിന്റെ കൈയിൽ നിന്നും സെസ് തുക പിരിച്ചെടുക്കും എന്നറിയാതെ കുഴങ്ങുകയാണ് വ്യാപാരികൾ. പ്രളയം കാരണം പൊതുവെ കടക്കെണിയിലായ സംസ്ഥാനത്തെ വ്യാപാരികൾ സെസ് പിരിവു കാരണം തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയൻ പറയുന്നു. പ്രളയം കാരണം ഇത്തരത്തിൽ സെസ് പിരിച്ചു കടക്കെണിയിലാകുക ചിലറ വ്യാപാരികൾ ആയിരിക്കും. ബഹുരാഷ്ട്ര കുത്തകകളുടെയും മാളുകളുടെയും അതി പ്രസരത്തിൽ ബുദ്ധിമുട്ടുന്ന ചെറുകിട കച്ചവടക്കാരാകും ഏറെ തകരുന്നതെന്നും ഇവർ ഒടുവിൽ സ്വന്തം കൈയിൽ നിന്നും സെസ് തുക ഒടുക്കാൻ നിര്ബന്ധിതരാകുന്നതോടെ ആ വ്യാപാര മേഖല തന്നെ ഇല്ലാതാകുമെന്നും വിജയൻ ചൂണ്ടിക്കാട്ടുന്നു.

flood-cess-

വ്യാപാരികൾക്ക് പുറമെ സംസ്ഥാനത്തെ ചെറുകിട ഉല്പാദകരും സെസ് പിരിവു കാരണം പ്രതിസന്ധിയിലാണ്. ഇവരും കൈയിൽ നിന്നും സെസ് തുക ഒടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ തങ്ങൾ കേരളത്തിൽ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് സർക്കാർ വില വർധിപ്പിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന ചെറുകിട ഉത്പാദക അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ടി ബിജുകുമാർ പറയുന്നു. നിലവിൽ സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയും തകർച്ചയിലാണ്. അത് കോഡ് തന്നെ പ്രളയ സെസ് പിരിവ് ആ തകർച്ചക്ക് ആക്കം കൂട്ടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 'എന്തായാലും അഡ്വ കൃഷ്ണപ്രസാദ് പ്രളയസെസ്സ് ഭരണഘടനാ വിരുദ്ധമെന്ന വാദവുമായി േൈക്കാടതിയിൽ കേസുമായി മുന്നോട്ടു പോകുകയാണ്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒരു ജനതയുടെ കൈയിൽ നിന്ന് തന്നെ അവർക്കു വേണ്ട സഹായ നിധിയും പിരിച്ചെടുക്കുന്ന സർക്കാർ നടപടി അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് അദ്ദേഹം.