canara-bank

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്കായുള്ള കനറാ ബാങ്കിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ 100, 101 ബാച്ചുകൾക്ക് തുടക്കമായി. സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജ‌ർ നായർ അജിത് കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. 2001 മുതൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഇതിനകം 4,300 പേരെ പരിശീലിപ്പിച്ചു. അവരിൽ 95 ശതമാനം പേരും ഇന്ത്യയിലും വിദേശത്തും വിവിധ കമ്പനികളിൽ ജോലി നേടി.

ചടങ്ങിൽ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എസ്. സന്തോഷ് കുമാർ, എസ്. ഷാജി, അസിസ്‌റ്റന്റ് ജനറൽ മാനേജർ രവീന്ദ്രൻ, ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ എസ്. മഹാദേവൻ എന്നിവർ സംസാരിച്ചു.