മോസ്കോ: കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വന്ന യുവാവിനെ കൂട്ടം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് യുവതികൾ. റഷ്യയിലെ റ്റാറ്റർസ്ഥാൻ ജില്ലയിലെ ബുഗുൽമയിലാണ് സംഭവം നടന്നത്. തങ്ങൾ നന്നാക്കാൻ കൊടുത്ത ആപ്പിൾ ഐഫോണിൽ പോറൽ വരുത്തി എന്നാരോപിച്ച് ഇവർ യുവാവിനെ കെട്ടിയിട്ട് സെക്സ് ടോയ് ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫോൺ നന്നാക്കി ഇവരുടെ വീട്ടിലേക്ക് അത് കൊണ്ടുവന്ന യുവാവ് താൻ ഫോണിൽ പോറൽ വരുത്തിയിട്ടില്ല എന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും യുവതികൾ അത് ചെവിക്കൊള്ളാൻ തയാറായില്ല.
ഫോണിന്റെ നഷ്ടപരിഹാരം ഇവർ ആവശ്യപ്പെട്ടപ്പോൾ യുവാവ് അത് നൽകില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ തള്ളി താഴെയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം കയറുപയോഗിച്ച് ഇയാളെ കെട്ടിവരിഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവതികൾ പണം തന്നില്ലെങ്കിൽ വീഡിയോ പരസ്യമാക്കുമെന്നും ഇയാളെ ഭീഷണിപ്പെടുത്തി. ഒടുവിൽ പണം ഉടനെ കൊണ്ടുവരാം എന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ നേരെ ചെന്നത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. യുവാവിനെ ലൈംഗികമായി ഉപദ്രവിച്ചതിന് യുവതികൾ ഇരുവരും പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നാണ് അറിയുന്നത്.