bank-of-india

കൊച്ചി: ഗാന്ധി ജയന്തി ദിനമായ ഇന്നലെ ബാങ്ക് ഒഫ് ഇന്ത്യ കേരളത്തിലെ ശാഖകളിൽ 'സ്വച്ഛതാ ഹി സേവ" ആചരിച്ചു. പ്ളാസ്‌റ്റിക് മാലിന്യ നിർമാർജ്ജനവും ഏക ഉപയോഗ പ്ളാസ്‌റ്റിക്കിന് എതിരായ ബോധവത്കരണവുമായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരള സോണൽ ഓഫീസ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ ലിമിറ്റിനുള്ളിലെ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരും വൈറ്റില ഹബ്ബ് വൃത്തിയാക്കി. കേരള സോണൽ മാനേജർ മഹേഷ് കുമാർ, ഡെപ്യൂട്ടി സോണൽ മാനേജർ വിമൽ കുമാർ എന്നിവർ നേതൃത്വം നൽകി.