ചെന്നൈ ∙ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജുവലറിയുടെ ചുമർ തുരന്ന് വൻകവർച്ച. ലളിത ജുവലറിയിൽ നിന്ന് 50 കോടിയുടെ സ്വർണവും രത്നങ്ങളുമാണ് മോഷണസംഘം കവർന്നത്. ഫാൻസി മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഫാൻസി മുഖംമൂടിയാണ് ഇവർ ധരിച്ചിരിക്കുന്നത്. ഇന്നു രാവിലെ ഒൻപതിന് ജുവലറി തുറക്കാനെത്തിയപ്പോഴാണു ജീവനക്കാർ
കവർച്ചയെക്കുറിച്ചറിയുന്നത്.
തമിഴ്നാട് മദ്ധ്യമേഖല ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി രണ്ടിനും മൂന്നിനും ഇടയിലാണ് കവർച്ച നടന്നതെന്നാണു നിഗമനം. ഈ സമയത്തെ സിസിടിവി വിഡിയോ പരിശോധിച്ചപ്പോഴാണു കള്ളൻമാരുടെ ദൃശ്യങ്ങൾ കണ്ടെത്താനായത്. ജുവലറിയുടെ പിറകുവശത്ത് സ്കൂളാണ്. പിൻവശത്തെ ഭിത്തി തുരന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും പിറകുവശത്തേക്കു ശ്രദ്ധ പതിഞ്ഞില്ല. കഴിഞ്ഞ വർഷവും ഈ പ്രദേശത്തെ പഞ്ചാബ് നാഷനൽ ബാങ്കിൽ 17 ലക്ഷം രൂപയുടെ കവർച്ച നടന്നിരുന്നു. സമാനരീതിയിൽ തന്നെയാണ് ഇവിടെയും കവർച്ചയുണ്ടായിരിക്കുന്നത്