ashok-tanvar-

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഥി സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവറാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് തൻവറിന്റെ അനുകൂലികൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

സൊഹ്ന നിയമസഭ സീറ്റ് അഞ്ചുകോടി രൂപയ്ക്കാണ് വിറ്റതെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പരാതിയുണ്ടെന്നും തൻവർ ആരോപിച്ചു. വര്‍ഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തകരെ തിരഞ്ഞെടുപ്പിൽ അവഗണിക്കുകയാണ് ചെയ്തതെന്ന് തൻവാർ അനുകൂലികൾ ആരോപിച്ചു. കോണ്‍ഗ്രസിന് എതിരെ നേരത്തെ പ്രവർത്തിച്ചവർക്കാണ് സീറ്റുകൾ നല്‍കുന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടുപ്പക്കാർക്ക് സീറ്റുകൾ വിൽക്കുകയാണ്. റോബർട്ട് വദ്രയെ അനുകൂലിക്കുന്നവർക്കാണ് സീറ്റുകൾ വിൽക്കുന്നത്. ഗാന്ധി കുടുംബം പാദസേവകരെയാണ് പിന്തുണയ്ക്കുന്നതെന്നും തൻവർ അനുകൂലികൾ ആരോപിച്ചു.

പാര്‍ട്ടിക്കുവേണ്ടി വിയർപ്പും രക്തവും ഒഴുക്കിയിട്ടും ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം പാർട്ടിയെ തകർത്തെന്ന് അശോക് തൻവർ പറഞ്ഞു. തങ്ങളെല്ലാം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ എന്തുകൊണ്ടാണ് അടുത്തിടെ പാർട്ടിയിൽ ചേർന്നവർക്കും നേരത്തെ കോൺഗ്രസിനെ വിമർശിച്ചവർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

ഹരിയാനയിലെ 90 അംഗ അസംബ്ലിയിൽ 50 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാനാണ് ധാരണ. ഇതിൽ 40 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാൻ .പി.സി.സി അധ്യക്ഷ കുമാരി ഷെൽജ പ്രത്യേകം അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 1200 ഓളം അപേക്ഷകളാണ് ലഭിച്ചതെന്ന് കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചു.

ഹരിയാനയിലെ ഗ്രൂപ്പ് വഴക്കിനെതുടർന്ന് അടുത്തിടെയാണ് അശോക് തൻവറിനെ പി.സി.സി അധ്യക്ഷപദവിയിൽ നിന്നും സോണിയ ഗാന്ധി മാറ്റിയത്. തുടർന്ന് കുമാരി ഷെൽജയെ പി.സി.സി അദ്ധ്യക്ഷയായും . തൻവറിന്റെ എതിരാളിയായ ഭൂപീന്ദർ സിംഗ് ഹൂഢയെ നിയമസഭാകക്ഷി നേതാവായി നിയമിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ തൻവാർ അനുകൂലികളുടെ പ്രതിഷേധം തിരിച്ചടിയാകാതിരിക്കാൻ 10 സീറ്റുകൾ മറ്റ് പാർട്ടിയിൽ നിന്നും എത്തുന്നവർക്കും, തൻവർ ക്യാമ്പിൽ നിന്നും കൂറുമാറിയെത്തിയവർക്കും നൽകാനാണ് ഹൂഡ ക്യാമ്പിന്റെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.