തൃശൂർ: ഏറ്റവും പുതിയ ദീപാവലി കളക്ഷനുകളും മികച്ച വിലക്കിഴിവുമായി കല്യാൺ സിൽക്‌സിൽ ബിഗ് ഇന്ത്യൻ ദീവാലി സെയിലിന് തുടക്കമായി. കല്യാൺ സിൽക്‌സിന്റെ ആയിരത്തിലേറെയുള്ള സ്വന്തം തറികളും നൂറിലധികമുള്ള പ്രൊഡക്‌ഷൻ യൂണിറ്റുകളും ഒട്ടേറെ ഡിസൈൻ സലൂണുകളും തയ്യാറാക്കിയ ശ്രേണികളാണ് വിപണിയിലെത്തുന്നത്.
കാഞ്ചീപുരം, ബനാറസ് എന്നിവിടങ്ങളിൽ നിന്നുള്ള പട്ടിൽ തീർത്ത ദീപാവലി എഡിഷനുകൾ സെയിലിന്റെ ആകർഷണമാണ്. മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്‌സ് വെയർ, എത്‌നിക് വെയർ, പാർട്ടി വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്‌റ്റിച്ച് ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തി, സാൽവാർസ് എന്നിവയിലെ വലിയ കളക്ഷനുകളും അണിനിരത്തിയിട്ടുണ്ട്.
ഇവ പത്തു മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാമെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ദീപാവലി വരെയുള്ള ഓരോ ആഴ്‌ചയിലും പുതിയ ശ്രേണികൾ ബിഗ് ഇന്ത്യൻ ദീവാലി സെയിലിന്റെ ഭാഗമായി കല്യാൺ സിൽക്‌സ് ഷോറൂമുകളിലെത്തും.