nizam

ലണ്ടൻ: ഹൈദരാബാദ്​ നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ അവകാശ തർക്കം സംബന്ധിച്ച കേസിൽ ഇന്ത്യക്ക്​ അനുകൂലമായി വിധി. ഒരു മില്യൺ യൂറോയാണ്​ നൈസാം 1948ൽ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്​. അന്നത്തെ ലണ്ടനിലെ പാക്​ ഹൈ കമീഷണറായിരുന്ന ഹബീബ്​ ഇബ്രാഹിമി​​ന്റെ പേരിലായിരുന്നു പണം കൈമാറിയത്​.

ഇതിന്റെ അവകാശ തർക്കത്തിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിനെ തുടന്നുള്ള ഇന്ത്യയും നൈസാമി​​ന്റെ പിന്തുടർച്ചക്കാരുമാണ്​ പാകിസ്ഥാനെതി​രായ കേസിലെ കക്ഷികൾ. ഇംഗ്ലണ്ട്​ ആൻഡ്​ വെയിൽസ്​ ഹൈകോടതിയാണ്​ ഇന്ത്യക്ക്​ അനുകൂലമായി വിധി പുറപ്പെടുവിച്ചത്​. ഇന്ന്​ അതി​​ന്റെ മൂല്യം ഏകദേശം 35 മില്യൺ യൂറോ വരും. ജവഹർലാൽ നെഹ്​റുവി​ന്റേയും സർദാർ വല്ലഭായി പ​ട്ടേലി​​ന്റെയും നേതൃത്വത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ നൈസാമി​​ന്റെ ധനമന്ത്രി വൻ തുക ബ്രിട്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്​. ഇതിനെ തുടർന്ന് വർഷങ്ങൾ നീണ്ട അവകാശ തർക്കത്തിനാണ് ഒടുവിൽ ഇന്ത്യക്ക് അനുകൂലമായ വിധി ഉണ്ടായത്.