gan

കൊൽക്കത്ത:ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15ന് മഹാത്മാ ഗാന്ധി കൊൽക്കത്തയിൽ താമസിച്ച ഹൈദരി മൻസിൽ ഗാന്ധി മ്യൂസിയം ആയി ഇന്നലെ സന്ദർശകർക്ക് തുറന്നു കൊടുത്തു. 1947 ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 6 വരെയാണ് ഗാന്ധിജി ഇവിടെ താമസിച്ചത്. ഗാന്ധിജി ഉപയോഗിച്ച മുറിയിൽ അദ്ദേഹത്തിന്റെ കിടക്കയും ചർക്കയും

നൂൽചക്രവും ഊന്ന് വടിയും സൂക്ഷിച്ചിട്ടുണ്ട്. 3,500 ചതുരശ്ര അടി വിസ്‌തൃതിയുള്ള മ്യൂസിയത്തിൽ ഗാന്ധിജിയുടെ ജീവിതത്തിലെ മുഹൂർത്തങ്ങൾ ചിത്രങ്ങളായും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.