vkprasanth-

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി പട്ടികിയിൽ നിന്ന് കുമ്മനം രാജശേഖരന്റെ പേര് വെട്ടിയത് ആരെന്ന് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത്. കഴക്കൂട്ടം കൈവിട്ട് പോകാതിരിക്കാൻ മന്ത്രി കടകംപള്ളി പ്രശാന്തിനെ ചതിച്ചെന്ന കുമ്മനത്തിന്റെ പ്രസ്താവനയോടാണ് പ്രശാന്തിന്റെ പ്രതികരണം.

പ്രശാന്തിന്‍റെ സ്ഥാനാനാര്‍ഥിത്വത്തെ കുമ്മനം ആക്രമിച്ചതോടെ വിഷയം മണ്ഡലത്തിൽ സജീവചർച്ചയായി. ഇതിന് പിന്നാലെയാണ് കുമ്മനത്തിനുള്ള വി.കെ.പ്രശാന്തിന്റെ മറുപടി.

എസ് സുരേഷ് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായത് മുതൽ പെരുന്തച്ചൻ കോംപ്ളക്സിലൂന്നിയാണ് സി.പി.എം പ്രചരണം കൊഴുപ്പിക്കുന്നത്. കഴക്കൂട്ടത്തെ ഗുരുവിനേയും ശിഷ്യനേയും തമ്മിൽ തെറ്റിക്കുന്ന പ്രസ്താവനയിലൂടെ മറുമരുന്ന് തേടുകയാണ് ബി.ജെ.പി. എന്നാൽ കുമ്മനത്തിന്റെ ആരോപണത്തോട് കടകംപള്ളി ഇതുവരെ പ്രതികരിച്ചിട്ടില്ല.