crime-

തൃശൂർ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 19കാരിയെ മോഡലിംഗ് രംഗത്ത് അവസരം വാഗാദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടനിലക്കാരിയായ യുവതിയും പിടിയിൽ. വെ​റ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു (36) ആണ് അറസ്​റ്റിലായത്. കേസിൽ നേരത്തെ നാലുപേരെ അറസ്റ്റുചെയ്തിരുന്നു.


മോഡലിംഗ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്നപേരിലാണ് വിദ്യാർത്ഥിനിയെ തന്ത്റപൂർവംഹോട്ടലിലെത്തിച്ചത്. തുടർന്ന് പീഡനത്തിനു വിധേയയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസിൽ നാലുപേർ നേരത്തെ അറസ്​റ്റിലായിരുന്നു.

ഇടനിലക്കാരിയായ സിന്ധുപോട്ടയിലെ വാടക വീട്ടിൽ വെച്ച് പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് തിരയുന്നതറിഞ്ഞ് സിന്ധു ഒളിവിൽപോയി. കഴിഞ്ഞദിവസം ഒളി സങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

പിടിയിലാകുമ്പോൾ സിന്ധു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഒട്ടേറെകേസുകളിൽ സിന്ധു മുമ്പും പിടിയിലായിട്ടുണ്ട്. സിന്ധുവിനെകോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ (27) അന്നമനട സ്വദേശികളായ ദമ്പതികൾ വാഴേലിപറമ്പിൽ അനീഷ്‌കുമാർ, ഗീതു എന്നിവരാണ്‌ കേസിൽ നേരത്തെ അറസ്​റ്റിലായവർ.കേസിൽ ഇനി 4പേർ കൂടി അറസ്​റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

ആറുമാസത്തോളമായി നടക്കുന്ന ലൈംഗിക ചൂഷണം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത് പെൺകുട്ടി പെരിന്തൽമണ്ണയിൽ വച്ച് അസുഖബാധിതയായതോടെയാണ്. പകൽസമയത്ത് മാത്രം നടന്നിരുന്ന ലൈംഗിക പീഡനം പെൺകുട്ടി ആശുപത്രിയിലായതോടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുകാരുടെ ചോദ്യംചെയ്യലിലാണ് മാസങ്ങളായി നേരിട്ട ലൈംഗിക ചൂഷണം പെൺകുട്ടി തുറന്നുപറയുന്നത്.