ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബാൾ ടീം ഡിഫൻഡർ രാഹുൽ ദെക്കെയ്ക്ക് പരിക്കേറ്റതിനാൽ ഇൗമാസം 15ന് ബംഗ്ളാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട്മത്സരത്തിൽ കളിക്കാനാവില്ല. ബംഗളൂരു എഫ്.സിയുടെ കളിക്കാരനായ രാഹുൽ മത്സരത്തിനുള്ള 29 അംഗ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്തുവരവെയാണ് പരിക്കേറ്റത്.