ചില പ്രത്യേക ഭക്ഷണങ്ങൾ ലൈംഗിക താത്പര്യം വർദ്ധിപ്പിക്കുന്നുവെന്ന് വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ.. എന്നാൽ ഇതു തെളിയിക്കുന്ന തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഏത്തൻപഴം ഉൾപ്പെടെയുള്ള പഴവർഗങ്ങൾ ലൈംഗികതാത്പര്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇവയിൽ ചിലതാണ് താഴെപറയുന്നവ.
സ്‌ട്രോബറീസ്
പ്രണയ ദേവതയായ വീനസിന്റെ അടയാളമായാണ് സ്‌ട്രോബറി കണക്കാക്കപ്പെടുന്നത്. ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കും എന്നതുകൊണ്ടുതന്നെ നവദമ്പതികൾക്ക് സമ്മാനമായി സ്‌ട്രോബറികൾ കൊടുക്കുന്നതും പതിവുണ്ട്. ഇവയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, പൊട്ടാസിയം, മഗ്നീഷിയം, സിങ്ക് എന്നിവ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ്.
അത്തിപ്പഴം
പ്രത്യുത്പാദന ആരോഗ്യവും ഗര്‍ഭധാരണശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമായും ഇവയെ കണക്കാക്കുന്നു. പുരുഷന്റെ ലൈംഗിക ഉത്തേജന പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് അത്തിപ്പഴം എന്ന് പല പഠനങ്ങളിലും അവകാശപ്പെടുന്നുണ്ട്.
വെണ്ണപ്പഴം (അവകാഡോ)
പരമ്പരാഗതമായി വെണ്ണപ്പഴത്തെ സംയോഗാസക്തിയുണ്ടാക്കുന്ന ഒന്നായി കണക്കാക്കുന്നത് അവയുടെ ആകൃതി കാരണമാണ്.. എന്നാൽ ഇവയിൽ ബീറ്റ കരോട്ടിൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്..
മാതളനാരങ്ങ
ലൈംഗീക ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും അവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് മാതളനാരങ്ങ.
പയർ
പയറും മുളപ്പിച്ച പയറുമെല്ലാംലൈംഗികോല്പാദനത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ആരോഗ്യകരമായ അണ്ഡോത്പാദനത്തിന് ആവശ്യ പോഷകമായ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പയർ.